ദുബായിൽ സ്കൂൾ ബസിനുള്ളിൽ കുടുങ്ങിയ മലയാളിയായ ആറുവയസുകാരൻ ചൂടേറ്റ് മരിച്ചു

single-img
16 June 2019

ദുബായ്: ബസിൽ കുടുങ്ങിയ മലയാളി വിദ്യാർഥി ചൂടേറ്റ് മരിച്ചു. തലശേരി മുഴുപ്പിലങ്ങാട് സ്വദേശി ഫൈസലിന്റെ മകൻ മുഹമ്മദ് ഫർഹാനാണ് മരിച്ചത്. അൽമനാർ ഇസ്‌ലാമിക് സെന്റർ മദ്രസയിലെ വിദ്യാർഥിയായിരുന്നു.

Support Evartha to Save Independent journalism

രാവിലെ 8-ന് സഹപാഠികള്‍ മദ്രസയില്‍ ബസ്സിറങ്ങിയപ്പോൾ ഉറക്കത്തിലായിരുന്നു കുട്ടി. ഇതറിയാതെ ഡ്രൈവർ വാഹനം പൂട്ടി പോവുകയായിരുന്നു. കടുത്ത ചൂട് ആയതിനാൽ ബസിനകത്ത് ശ്വാസം കിട്ടാതെ കുട്ടി മരിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം 11 മണിയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. അപ്പോഴേക്കും മരിച്ചിരുന്നു.

മൃതദേഹം പൊലീസ് ഫോറൻസിക് ലാബിലേയ്ക്ക് മാറ്റി. ജനറൽ അതോറിറ്റി ഒാഫ് ഇസ്‌ലാമിക് അഫയേഴ്സിന് കീഴിലുള്ളതാണ് ദുബായിലെ ഖുർആൻ കേന്ദ്രങ്ങൾ. പൊലീസ് അന്വേഷണം ആരംഭിച്ചു. മലയാളികളുടെ മേൽനോട്ടത്തിലാണ് ഖുർആൻ സെന്റർ പ്രവർത്തിക്കുന്നത്.