വീടിന്റെ അടുത്തുള്ള പറമ്പിൽ മാങ്ങ പറിക്കാനെത്തിയ ഏഴും എട്ടും വയസുള്ള ബാലികമാരെ പീഡിപ്പിച്ചു; 70 കാരൻ പിടിയിൽ

single-img
15 June 2019

വീടിന്റെ അടുത്തുള്ള പറമ്പിൽ മാങ്ങ പറിക്കാനെത്തിയരണ്ട് ബാലികമാരെ പീഡിപ്പിച്ച കേസിൽ 70 കാരനെ പൊലീസ് പിടികൂടി. മധ്യപ്രദേശിലെ സാത്നയിലാണ് സംഭവം. കുട്ടികള്‍ എത്തുന്ന സമയം ഇയാൾ ഒളിഞ്ഞുനിന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. യഥാക്രമം ഏഴും എട്ടും വയസുള്ള പെൺകുട്ടികളാണ് ആക്രമണത്തിന് ഇരയായത്.

സംഭവത്തില്‍ രഘുബർ സിങ് എന്നയാളാണ് പിടിയിലായത്. ഇയാള്‍ പെൺകുട്ടികളെ ഓരോ ആളിനെയും വെവ്വേറെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പീഡിപ്പിക്കപ്പെട്ട കുട്ടികള്‍ പിന്നീട് വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. മാതാപിതാക്കൾ പോലീസില്‍ നൽകിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.