യുഎഇയില്‍ ഇന്ത്യന്‍ സ്കൂളുകള്‍ക്ക് വേനല്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

single-img
15 June 2019

യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്കൂളുകള്‍ക്ക് ഈ വര്‍ഷത്തെ വേനല്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഈ മാസം 30 മുതല്‍ ഓഗസ്റ്റ് 31 വരെയായിരിക്കും അവധി. ഈ മാസം നാല് മുതലാണ് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകള്‍ക്ക് പൊതുവായ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്തെ സ്കൂളുകള്‍ ഏകീകൃത കലണ്ടറാണ് പിന്‍തുടരുന്നതെങ്കിലും അവധി ദിനങ്ങളുടെ കാര്യത്തില്‍ ഏതാനും ദിവസങ്ങളുടെ മാറ്റം വരുത്താന്‍ സ്കൂളുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഭരണകൂടം നല്‍കിയ ഈ അനുമതി ഉപയോഗിച്ചാണ് ഇന്ത്യന്‍, പാകിസ്താനി സ്കൂളുകള്‍ ജൂണ്‍ 30 മുതല്‍ അവധി നല്‍കുന്നത്. യുഎഇയിലെ പല സ്കൂളുകളിലും ഇപ്പോള്‍ പരീക്ഷകള്‍ നടക്കുകയാണ്.