സഹോദരിയുടെ വിവാഹത്തിന് ലീവ് കൊടുത്തില്ല; യുവഡോക്ടര്‍ ജീവനൊടുക്കി

single-img
15 June 2019

ചണ്ഡിഗഢിലെ റോത്തഗില്‍ യുവ ഡോക്ടര്‍ ജീവനൊടുക്കി. റോത്തഗിലെ പോസ്റ്റ് ഗ്രാഡുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ എം.ഡി വിദ്യാര്‍ഥിയായ ഒന്‍കാറാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചത്. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ലീവ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.

കര്‍ണാടകയില്‍ നിന്നുള്ള ഒന്‍കാര്‍ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി അവധി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, വകുപ്പ് മേധാവി ഇത് നിരസിച്ചതോടെ വ്യാഴാഴ്ച രാത്രിയോടെ ഹോസ്റ്റലിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

അതേസമയം, ആത്മഹത്യവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ഓന്‍കാറിന് അവധി നിഷേധിച്ച വകുപ്പ് മേധാവിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ പ്രക്ഷോഭം നടത്തി.