‘പൃഥ്വിരാജിന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണം’; പൃഥ്വിക്കെതിരെ സൈബര്‍ ആക്രമണം

single-img
15 June 2019

ക്യൂബന്‍ വിപ്ലവ നേതാവായിരുന്ന ഏണസ്‌റ്റോ ചെ ഗുവേരയുടെ ജന്മദിനത്തിന് ആശംസയറിച്ച നടന്‍ പൃഥ്വിരാജിന് നേരെ സൈബര്‍ ആക്രമണം. ചെ ഗുവേരയുടെ ജന്‍മദിനമായ ജൂണ്‍ പതിനാലിനായിരുന്നു ജന്മദിനാശംസകള്‍ നേര്‍ന്നുള്ള പൃഥ്വിയുടെ പോസ്റ്റ്. ‘ഹാപ്പി ബര്‍ത്‌ഡേ ചെ’ എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്. ഒപ്പം ചുവന്ന അക്ഷരത്തില്‍ ‘ചെ’ എന്നെഴുതിയ ചിത്രവും.

എന്നാല്‍ പൃഥ്വിയുടെ പോസ്റ്റിന് താഴെ പരിഹാസവും വിമര്‍ശനവുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. പൃഥ്വിരാജിന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണം എന്ന തരത്തിലാണ് കമന്റുകള്‍. എന്നാല്‍ പൃഥ്വിയെ അനുകൂലിച്ചും ചിലര്‍ രംഗത്തെത്തി. നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയാണ് ചെ ഗവാരയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ആദ്യം രംഗത്തെത്തിയത്. ഇതിനു പിന്നാലെയായിരുന്നു പൃഥ്വിയുടെ പോസ്റ്റ്.