കേരളത്തിനു മറ്റു സംസ്ഥാനങ്ങളേക്കാള്‍ മൂന്നിരട്ടി പണം നല്‍കുന്നുണ്ട്: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

single-img
15 June 2019

Support Evartha to Save Independent journalism

ദേശീയപാതാ വികസനത്തില്‍ കേരളത്തോട് വിവേചനമില്ലെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തിന് ദേശീയപാത വികസനം വളരെ പ്രധാനപ്പെട്ടതാണ്. കേരളത്തെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് നീക്കിയെന്ന വാര്‍ത്തകള്‍ തെറ്റാണ്. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ചില നിര്‍ദേശങ്ങള്‍ കേരളം മുന്നോട്ട് വെച്ചിട്ടുണ്ട്.

ഇത് പരിഗണിക്കുമെന്നും ഗഡ്കരി പറഞ്ഞു. ദേശീയ പാത വികസനത്തിനായി മറ്റ് സംസ്ഥാനങ്ങളെക്കാള്‍ മൂന്നിരട്ടി പണം കേരളത്തിന് നല്‍കുന്നുണ്ടെന്നും ഗഡ്കരി വ്യക്തമാക്കി. നീതി ആയോഗ് യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ നിതിന്‍ ഗഡ്കരിയുമായി കൂടികാഴ്ച നടത്തിയിരുന്നു.

ഈ കൂടിക്കാഴ്ചയിലാണ് ദേശീയപാതാ വികസനം സംബന്ധിച്ച് നിതിന്‍ ഗഡ്കരി കേരളത്തിന് ഉറപ്പുകള്‍ നല്‍കിയത്. ദേശീയപാത വികസനുവമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഗഡ്കരിയുമായി ചര്‍ച്ച ചെയ്തുവെന്നും പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. നേരത്തെ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കേരളത്തെ മുന്‍ഗണന പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.