മാവേലിക്കരയില്‍ വനിതാ പോലീസുകാരിയെ വാളുകൊണ്ട് വെട്ടിയ ശേഷം പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തി കൊന്നു; യുവാവ് പിടിയില്‍

single-img
15 June 2019

മാവേലിക്കരയില്‍ വള്ളിക്കുന്നത്ത് സ്റ്റേഷനിലെ വനിതാ പോലീസുകാരിയെ പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തി കൊന്നു. സിപിഒ സൗമ്യ പുഷ്‌ക്കരനാണ് കൊല്ലപ്പെട്ടത്. വളരെ ഗുരുതരമായി പൊള്ളലേറ്റ സൗമ്യയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

സൗമ്യ റോഡിലൂടെ സഞ്ചരിക്കവേ ബൈക്കിലെത്തിയ യുവാവ് ഇടിച്ചിട്ട ശേഷം വാളുകൊണ്ട് വെട്ടുകയും പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തുകയുമായിരുന്നു. സംഭവ ശേഷം തീക്കൊളുത്തിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്.