കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു, നാല് യാത്രക്കാര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു

single-img
15 June 2019

കൊട്ടാരക്കരയ്ക്ക് സമീപം വാളകത്തില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ച് ഒന്‍പത് യാത്രക്കാര്‍ക്ക് പൊള്ളലേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. സിമന്റ് മിക്‌സറുമായി പോവുകയായിരുന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് ബസ് കത്തിയത്.

കൂട്ടിയിടിക്ക് പിന്നാലെ തീ ആളി കത്തുകയായിരുന്നു. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. കൂടുതല്‍ പരിക്കില്ലാതെ മറ്റുള്ള യാത്രക്കാരെ രക്ഷപ്പെടുത്തി.