സംവിധായകന്‍ അപമാനിച്ചെന്ന് നടന്‍ ഇന്ദ്രന്‍സ്

single-img
15 June 2019

Doante to evartha to support Independent journalism

തനിക്ക് ചലച്ചിത്ര ലോകത്തു നിന്ന് തന്നെ പരിഹാസം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടന്‍ ഇന്ദ്രന്‍സ്. ഒരു സംവിധായകനെ അഭിനന്ദിച്ചപ്പോള്‍ അദ്ദേഹം തന്നെ പരിഹസിക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിനിടെ ഇന്ദ്രന്‍സ് പറഞ്ഞു.

‘ഒരു സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ചാണ് കുടുംബ സമേതം പുരസ്‌കാര ദാന ചടങ്ങില്‍ പങ്കെടുക്കാനായി പോയത്. അവിടെ പുരസ്‌കാരം സ്വീകരിക്കുന്നതിനായി ഒരു പ്രമുഖ സംവിധായകനും എത്തിയിരുന്നു. അദ്ദേഹത്തെ അഭിനന്ദിക്കുന്നതിനായി അടുത്ത് ചെന്നപ്പോള്‍ തിരിഞ്ഞ് നിന്ന് ‘ഓ, നിങ്ങള്‍ അടൂരിന്റെ പടത്തില്‍ അഭിനയിക്കുന്നുവെന്ന് കേട്ടല്ലോ.

അടൂര്‍ നിലവാരം താഴ്ത്തിയോ, അതോ നിങ്ങള്‍ ആ നിലവാരത്തിലേക്ക് എത്തിയോ’ എന്ന് പറഞ്ഞ് പരിഹാസച്ചുവയോടെ ചിരിച്ചു. കുടുംബാംഗങ്ങള്‍ ആ സമയത്ത് എനിക്കൊപ്പം ഉണ്ടായിരുന്നു’. ജീവിതത്തില്‍ ഏറ്റവും വിഷമമുണ്ടാക്കിയ സംഭവങ്ങളില്‍ ഒന്നാണ് അതെന്നും അദ്ദേഹം പറഞ്ഞു.