ബിഷപ്പ് ഫ്രാങ്കോ കേസ്, അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി

single-img
15 June 2019

കന്യാസ്ത്രീക്കെതിരെ ഉണ്ടായ പീഡനത്തിലെ പ്രതി പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേസ് അന്വേഷിച്ച വൈക്കം ഡിവൈഎസ്പി കെ സുഭാഷിനെതിരെയുള്ള നടപടി റദ്ദാക്കി. അദ്ദേഹത്തെ കോട്ടയത്തുനിന്നും ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ നടപടിയാണ് റദ്ദാക്കിയത്.

കോട്ടയത്തെ ഡിസിആര്‍ബി ഡിവൈഎസ്പിയായാണ് പുതിയ നിയമനം. പീഡനകേസില്‍ കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കെ ജില്ലയ്ക്ക് പുറത്തേക്ക് കെസുഭാഷിനെ സ്ഥലം മാറ്റിയത് വിവാദമായിരുന്നു.

കോട്ടയത്ത് നിന്നും തൊടുപുഴ വിജിലന്‍സിലേക്കായിരുന്നു കെ സുഭാഷിനെ സ്ഥലംമാറ്റിയിരുന്നത്. എന്നാല്‍ ഈ മാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകളും സേവ് ഔര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കോണ്‍സിലും രംഗത്തെത്തിയിരുന്നു. സ്ഥലം മാറ്റം കേസിന്റെ വിചാരണ അടക്കം ബാധിക്കുമെന്ന ഇവരുടെ ആശങ്കയും പങ്കുവച്ചിരുന്നു.