റിലീസിന് മുന്‍പേ അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ‘ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു’ ട്രെയിലര്‍ പുറത്തിറങ്ങി

single-img
15 June 2019

റിലീസിന് മുൻപേ തന്നെ കാനഡ ആല്‍ബര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഉള്‍പ്പെടെ നാല് അവാര്‍ഡുകള്‍ നേടിയ ‘ആൻഡ് ദ ഓസ്‌കാര്‍ ഗോസ് ടുവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ടോവിനോ അനുസിത്താര എന്നിവർ നായകനും നായികയുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സലിം അഹമ്മദാണ്. സിദ്ദീഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പാനി ശരത് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

സിനിമ എന്ന ആഗ്രഹവുമായി ജീവിക്കുന്ന ഇസഹാക് ഇബ്രാഹിമിന്റെ സ്വപ്നങ്ങളും സിനിമാ യാത്രകളുമാണ് ട്രെയിലറില്‍ കാണുന്നത്. പുരസ്‌കാരങ്ങളും ജനപ്രിയ ഹിറ്റുകളുമായ ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നീ സിനിമകള്‍ക്ക് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു.