മീ ടൂ ആരോപണം: നടൻ വിനായകനെതിരെ കേസെടുത്തു

single-img
14 June 2019

വയനാട്: യുവതിയോട് മോശമായി ഫോണിലൂടെ സംസാരിച്ചെന്ന പരാതിയിൽ നടൻ വിനായകനെതിരെ പൊലീസ് കേസെടുത്തു. ദളിത് ആക്റ്റിവിസ്റ്റ് കൂടിയായ മൃദുലാ ദേവി ശശിധരൻ നൽകിയ പരാതിയിൽ കൽപ്പറ്റ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. ഐ.പി.സി 506, 294 ബി, കെപിഎ 120, 120-O എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഒരു പരിപാടിക്ക് ക്ഷണിക്കാൻ വേണ്ടി വിളിച്ചുപ്പോൾ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും മൃദുല ഫേസ്ബുക്കിൽ എഴുതിയിരുന്നു. ഫോൺ സംഭാഷണം റെക്കോഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും മൃദുല എഴുതി.

വിനായകനെതിരായ ജാതീയാധിക്ഷേപങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ഉയർന്നപ്പോഴുള്ള പ്രതികരണമായാണ് മൃദുലാ ദേവി ശശിധരൻ ഫേസ്ബുക്കിൽ സ്വന്തം അനുഭവം തുറന്ന് പറഞ്ഞ് പോസ്റ്റ് ഇട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ആർ.എസ്.എസിന്റെ അജണ്ട കേരളത്തിൽ നടക്കില്ലെന്ന് തെളിഞ്ഞെന്നും ബി.ജെ.പി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു ഒരു അഭിമുഖത്തിൽ വിനായകൻ പറഞ്ഞത്.

നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാൽ യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത്…

Posted by Mruduladevi Sasidharan on Sunday, June 2, 2019

ഇതേത്തൂടർന്ന് ജാതീയമായ അധിക്ഷേപമടക്കം സാമൂഹ്യമാധ്യമങ്ങളിൽ വിനായകനെതിരെ ഉയർന്നു. ഇതിന് മറുപടിയായി സ്വന്തം പ്രൊഫൈലിൽ അയ്യ(പ്പ)ന്റെയും കാളിയുടെയും ചിത്രം പോസ്റ്റ് ചെയ്തു വിനായകൻ. അയ്യനും കാളിയും ചേർന്നാൽ അയ്യങ്കാളി എന്നാണ് വിനായകൻ ഉദ്ദേശിച്ചതെന്ന് വിലയിരുത്തലുകളും സാമൂഹ്യമാദ്ധ്യമങ്ങളിലെ ചർച്ചകളിൽ ഉയർന്നു. ഇതിനിടെയാണ് മൃദുല, വിനായകനിൽ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് പോസ്റ്റിട്ടത്.