നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചു: യുവതിയും പ്രതിശ്രുത വരനും ജീവനൊടുക്കി

single-img
14 June 2019

Support Evartha to Save Independent journalism

ഫെയ്‌സ്ബുക്കില്‍ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് യുവതിയും പ്രതിശ്രുത വരനും ജീവനൊടുക്കി. ചെന്നൈ കുറവന്‍കുപ്പം സ്വദേശി രാധിക (22), പ്രതിശ്രുത വരന്‍ വിഘ്‌നേഷ് (22) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പ്രദേശവാസി പ്രേംകുമാറിനെ അറസ്റ്റ് ചെയ്തു.

കുറച്ചുനാള്‍ മുന്‍പ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാന്‍ പ്രേംകുമാര്‍ ശ്രമിച്ചിരുന്നു. ഇതിനെതിരെ വിഘ്‌നേഷ് പരാതി നല്‍കി. ഈ ശത്രുത മനസില്‍ കൊണ്ടുനടന്ന പ്രേംകുമാര്‍ രാധികയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രതികാരം വീട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.