‘ബന്ധം തകര്‍ന്നാല്‍ ബലാത്സംഗാരോപണം’; കങ്കണക്കെതിരെ തുറന്നടിച്ച് സെറീന

single-img
14 June 2019

തന്നെ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് ബോളിവുഡ് നടി കങ്കണാ റണാവത്ത് നടനും നിര്‍മാതാവുമായ ആദിത്യ പഞ്ചോളിക്കെതിരേ നല്‍കിയ പരാതിയില്‍ നടിക്കെതിരെ സെറീന വഹാബ് രംഗത്ത്. കാലങ്ങളായി ഒരാളുമായുണ്ടായിരുന്ന ബന്ധം തകര്‍ന്നുവെന്ന് കരുതി അയാളില്‍ ബലാത്സംഗ കുറ്റം ആരോപിക്കുന്നത് ശരിയല്ലെന്ന് സെറീന പറയുന്നു.

കങ്കണയെ ശക്തമായി വിമര്‍ശിക്കുന്നതിനൊപ്പം ആദിത്യ പഞ്ചോളിയെ പിന്തുണച്ചും സംസാരിക്കുന്നുണ്ട് സെറീന. ‘എന്റെ ഭര്‍ത്താവിനെ എനിക്ക് നന്നായി അറിയാം. അദ്ദേഹത്തിന്റെ സുരക്ഷയാണ് എനിക്ക് പ്രധാനം. പഞ്ചോളി എന്നില്‍ നിന്ന് ഒന്നും മറച്ചുവെച്ചിട്ടില്ലെന്നും സെറീന വ്യക്തമാക്കി.

ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെ ആയിരുന്നു പഞ്ചോളിക്കെതിരെ കങ്കണ ബലാത്സംഗാരോപണം നടത്തിയത്. പിന്നീട് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. അതേസമയം കങ്കണക്കും അഭിഭാഷകന്‍ റിസ്വാന്‍ സിദ്ദിഖിക്കും സഹോദരിക്കും എതിരെ ഗൂഢാലോചനാക്കുറ്റത്തിന് കേസെടുക്കണമെന്ന് ആദിത്യ പഞ്ചോളി ആവശ്യപ്പെട്ടു.