വർഗീയ പരാമർശമുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ്; ബിജെപി ഐടി സെല്‍ അംഗം അറസ്റ്റില്‍

single-img
14 June 2019

സാമൂഹിക മാധ്യമങ്ങളിൽ വർഗീയ പരാമർശമുള്ള പോസ്റ്റിട്ടതിന് ബിജെപി ഐടി സെൽ അംഗത്തെ പോലീസ് അറസ്റ്റ് ചെയ്തു. അസമിലെ ബിജെപിയുടെ ലോക്കൽ ഐടി സെൽ സെക്രട്ടറി നിതു ബോറയാണ് അറസ്റ്റിലായത്.

ആദിവാസി വിഭാഗത്തിൽപ്പെട്ട യുവതിയെ ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടയാൾ ബലാത്സംഗം ചെയ്തെന്ന വ്യാജവാർത്തയാണ് ഇയാൾപ്രചരിപ്പിച്ചത്. സമാനമായ പരാതിയിൽ ബിജെപിയുമായി ബന്ധമുള്ള രണ്ട് പേരെ കൂടി ചോദ്യം ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.