അടൂരില്‍ മൂന്ന് നഴ്‌സിംഗ് വിദ്യാര്‍ഥിനികളെ കാണാതായി; മൊബൈല്‍ ഫോണുകള്‍ നിശ്ചലം

single-img
14 June 2019

അടൂരില്‍ നിന്നും മൂന്ന് ആയുര്‍വേദ നഴ്‌സിംഗ് വിദ്യാര്‍ഥിനികളെ കാണാതായതായി പരാതി. സ്വകാര്യ നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ഥിനികളാണിവര്‍. ഇവരില്‍ ഒരാള്‍ മഹാരാഷ്ട്രയിലെ പൂനെ സ്വദേശിനിയാണ്. മറ്റ് രണ്ടു പേര്‍ മലയാളികളാണ്. ഇവര്‍ സീതത്തോട്, മലപ്പുറം എന്നിവടങ്ങില്‍ നിന്നുള്ളവരാണ്.

ഇവരെ കാണാനില്ലെന്ന് കാണിച്ച് ഹോസ്റ്റല്‍ വാര്‍ഡന്‍ പോലീസില്‍ പരാതി നല്‍കി. കാണാതായ പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അടൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് പോകുന്ന് എന്ന് പറഞ്ഞാണ് ഇവര്‍ ഹോസ്റ്റലില്‍ നിന്നിറങ്ങിയത്.

എന്നാല്‍ രാത്രി വൈകിയും പെണ്‍കുട്ടികള്‍ തിരിച്ചെത്താതെ വന്നതോടെ അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കാണാതായ പെണ്‍കുട്ടികളുടെ ബന്ധുക്കളുമായും പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ഇവരുടെ മൊഴിയെടുത്ത ശേഷമാണ് അന്വേഷണം തുടങ്ങിയത്.