ഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം

single-img
13 June 2019

ഒമാൻ തീരത്ത്‌ രണ്ടു എണ്ണ കപ്പലുകൾക്ക് നേരെ ആക്രമണം. ടോർപിഡോ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ തക്കസമയത്ത് രക്ഷപെടുത്തി.

എം.ടി ഫ്രന്റ് ആൾട്ടയർ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടവയിലൊന്ന്. തായ്‌വാന്റെ ദേശീയ എണ്ണ കോർപറേഷനായ സിപിസി കോർപിന്റെ എണ്ണ ടാങ്കറിനു നേരെയാണ് മറ്റൊരു ആക്രമണം. ഫ്രണ്ട് ഓൾട്ടെയർ എന്ന കപ്പലിൽ 75,000 ടൺ നാഫ്തയാണ് ഉണ്ടായിരുന്നത്. 

അമേരിക്കയും ബ്രിട്ടനും ആക്രമണം സ്ഥിരീകരിച്ചു. രണ്ടു കപ്പലുകളിൽ നിന്നു സഹായം അഭ്യർഥിച്ചുള്ള സന്ദേശങ്ങൾ തങ്ങൾക്കു ലഭിച്ചെന്ന് യുഎസ് ഫിഫ്ത് ഫ്ലീറ്റ് അറിയിയിച്ചിട്ടുണ്ട്. കപ്പൽ മുങ്ങാനുള്ള സാധ്യതയില്ല. ടാങ്കറുകളിലുള്ള മെഥനോൾ സുരക്ഷിതമാണ്. ഫുജൈറയിൽ നിന്ന് 70 നോട്ടിക്കൽ മൈലും ഇറാനിൽ നിന്ന് 14 നോട്ടിക്കൽ മൈലും അകലെയായിരുന്നു കപ്പൽ.

കഴിഞ്ഞ മാസം യുഎഇയിലെ ഫുജൈറ തീരത്ത് എണ്ണക്കപ്പലുകൾക്കു നേരെ ആക്രമണമുണ്ടായിരുന്നു. അമേരിക്കയിലേക്കുള്ള എണ്ണ നിറയ്ക്കാൻ പുറപ്പെട്ട രണ്ടു സൗദി എണ്ണക്കപ്പലുകളും നോർവേ, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള കപ്പലുകളുമാണ് ഒമാൻ ഉൾക്കടലില്‍ ആക്രമിക്കപ്പെട്ടത്.