അശ്ലീല ചിത്രങ്ങളും വീഡിയോകളും കാട്ടി മൂന്നാം ക്ലാസ്സുകാരനെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി: തിരുവനന്തപുരത്ത് ക്ഷേത്രതന്ത്രി അറസ്റ്റിൽ

single-img
12 June 2019

മൂന്നാം ക്ലാസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ദേവസ്വം ബോർഡ് ക്ഷേത്രത്തിലെ തന്ത്രിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റൂര്‍ സ്വദേശി ജയിനാ(21) ആണ് കല്ലമ്പലം പോലീസിന്റെ പിടിയിലായത്.

ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള പരവൂര്‍ തോട്ടുംകര  ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ദിവസ വേതനക്കാരനാണ് പ്രതി. കുട്ടിയുടെ അഞ്ചു വയസുമുതല്‍ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാട്ടി പ്രതി നിരന്തരം പീഡനത്തിനു വിധേയമാക്കിയിരുന്നതായാണ് റിപ്പോർട്ടുകൾ.

മുത്തശ്ശിയോട് കുട്ടി കാര്യം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കള്‍ കല്ലമ്പലം പോലീസില്‍ പരാതി നല്‍കി. പരിചയക്കാരനായ പ്രതി കുട്ടിയുടെ വീട്ടില്‍ എത്തിയും പ്രതിയുടെ വീട്ടില്‍ കുട്ടിയെ എത്തിച്ചുമാണ് പീഡനത്തിന് വിധേയമാക്കിയിരുന്നത്.

കല്ലമ്പലം പൊലീസ് പോക്‌സോ ആക്ട് പ്രകാരം കേസെടുത്തു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു