ചൊവ്വാഴ്ച സംസ്ഥാനത്ത് വാഹന പണിമുടക്ക്

single-img
12 June 2019

ചൊവ്വാഴ്ച സംസ്ഥാനത്ത് മോട്ടാര്‍ വാഹന പണിമുടക്ക്. വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്കെന്ന് മോട്ടോര്‍ വാഹന സംരക്ഷണസമിതി അറിയിച്ചു. തൃശൂരില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടത്.

ബസ്, ഓട്ടോ, ലോറി, ടാക്‌സി എന്നിവ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സമിതി നേതാക്കള്‍ പറഞ്ഞു. ഓട്ടോറിക്ഷ ഒഴികെയുള്ള പൊതുഗതാഗത വാഹനങ്ങളില്‍ ജിപിഎസ് കഴിഞ്ഞ ഒന്നുമുതല്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ വാഹനപരിശോധന നടത്തി ജിപിഎസ് ഇല്ലാത്തവര്‍ക്കെതിരെ പിഴ ഈടാക്കേണ്ടതില്ലെന്നാണു മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചത്.