നടി ശരണ്യയുടെ ഏഴാമത്തെ ശസ്ത്രക്രിയയും കഴിഞ്ഞു; പ്രാര്‍ത്ഥിച്ച് ആരാധകര്‍

single-img
12 June 2019

Support Evartha to Save Independent journalism

മിനി സ്‌ക്രീന്‍ താരം ശരണ്യ ഏഴാമത്തെ ശസ്ത്രക്രിയയ്ക്ക് വിധേയയായി. ചൊവ്വാഴ്ച രാവിലെ ശ്രീചിത്ര ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ശരണ്യയെ ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോള്‍ വലതു ഭാഗം തളര്‍ന്ന അവസ്ഥയായിരുന്നു.

ശരണ്യയ്ക്ക് ട്യൂമാറാണന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. കണ്ണൂര്‍ സ്വദേശിയായ ശരണ്യ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. ശസ്ത്രക്രിയകള്‍ പലതു നടന്നപ്പോഴും ടെലിവിഷന്‍ സീരിയല്‍, ആല്‍ബം രംഗങ്ങളില്‍ ശരണ്യ തന്റേതായ തിരിച്ചു വരവുകള്‍ നടത്തിയിരുന്നു.

ആറ് വര്‍ഷം മുന്‍പാണ് ശരണ്യയ്ക്ക് ട്യൂമര്‍ബാധ സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് രോഗം ഭേദമായെന്ന് കരുതിയെങ്കിലും ഓരോ വര്‍ഷവും ട്യൂമര്‍ മൂര്‍ധന്യാവസ്ഥയില്‍ തന്നെ തിരികെ വരികയും ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയും ചെയ്യേണ്ട അവസ്ഥയായിരുന്നു. ഏഴ് മാസം മുന്‍പാണ് ശരണ്യയ്ക്ക് ആറാമത്തെ ശസ്ത്രക്രിയ നടക്കുന്നത്.

സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ശരണ്യയെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് സീരിയല്‍ രംഗത്തെ താരങ്ങള്‍ രംഗത്ത് വന്നിരുന്നു. ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് ടെലിവിഷന്‍ സീരയലുകളിലൂടെ ശ്രദ്ധനേടി. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാര്‍ച്ച് 12, ആന്‍മരിയ കലിപ്പിലാണ് എന്നീ ചിത്രങ്ങളില്‍ വേഷമിട്ടു.