മീടൂ വിവാദം: പ്രതികരണവുമായി മമ്മൂട്ടി

single-img
12 June 2019

Support Evartha to Save Independent journalism

സമീപ കാലത്ത് സിനിമാ മേഖലകളെ ഉള്‍പ്പെടെ പിടിച്ചു കുലുക്കിയ മീടൂ മൂവ്‌മെന്റിനെ കുറിച്ച് പ്രതികരിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. വൈകിയാണെങ്കിലും തുറന്നു പറച്ചിലുകള്‍ നല്ലതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സൂം ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

സിനിമയുടെ എല്ലാ മേഖലകളിലും മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം കാര്യങ്ങള്‍ മുമ്പും സിനിമാ മേഖലയില്‍ നടന്നിരുന്നു എന്നറിയുന്നത് ഏറെ വൈകിയാണ്. വൈകിയാണെങ്കിലും ഇത്തരം തുറന്നു പറച്ചിലുകള്‍ നല്ലതാണെന്നും മമ്മൂട്ടി പറഞ്ഞു. മാമാങ്കം എന്ന തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മമ്മൂട്ടി അഭിമുഖം നല്‍കിയത്.

മകനും യങ് സൂപ്പര്‍ സ്റ്റാറുമായ ദുല്‍ഖര്‍ സല്‍മാനെ കുറിച്ചുള്ള ചോദ്യത്തിന്, താന്‍ ദുല്‍ഖറിന്റെ പിതാവ് മാത്രമാണ് മറ്റു കാര്യങ്ങളില്‍ ഇടപെടാറില്ല എന്നായിരുന്നു മെഗാസ്റ്റാറിന്റെ മറുപടി. ദുല്‍ഖര്‍ അദ്ദേഹത്തിന്റെ കരിയറുമായി മുന്നോട്ട് പോകുകയാണ്. അവന്‍ തന്നെയാണ് അവന്റെ സിനിമകളും വഴികളും തിരഞ്ഞെടുക്കുന്നത്. ഞാന്‍ അതില്‍ ഒരിക്കലും ഭാഗമല്ല. ഞാന്‍ ദുല്‍ഖറിന്റെ പിതാവ് മാത്രമാണ്, മമ്മൂട്ടി പറഞ്ഞു.