‘ആലപ്പുഴ തോല്‍വി കെ.വി.തോമസ് അന്വേഷിക്കും; എ.കെ ആന്റണിക്കെതിരായ സൈബര്‍ ആക്രമണങ്ങളെ കുറിച്ച് ശശി തരൂര്‍ അന്വേഷണം നടത്തും’

single-img
12 June 2019

Support Evartha to Save Independent journalism

തിരുവനന്തപുരം: ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പരാജയത്തെ കുറിച്ച് കെ.വി തോമസ് അധ്യക്ഷനായ സമിതി അന്വേഷിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥും കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണനും ആണ് സമിതിയിലെ അംഗങ്ങള്‍.

രണ്ടാഴ്ചക്കുള്ളില്‍ അന്വേഷണം നടത്തി സമിതി കെ.പി.സി.സിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. മുതിര്‍ന്ന നേതാവ് എ.കെ ആന്റണിക്കെതിരായ സൈബര്‍ ആക്രമണങ്ങളെ കുറിച്ച് അന്വേഷണം നടത്തും. തിരുവനന്തപുരം നിയുക്ത എം.പി ശശി തരൂരാകും അന്വേഷണം നടത്തുക.

ആവശ്യമെങ്കില്‍ സ്വകാര്യ ഏജന്‍സികളുടെ സഹായം തേടുമെന്നും മുല്ലപ്പള്ളി അറിയിച്ചു. ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് വേളയിലുണ്ടായ ചെറിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ മുല്ലപ്പള്ളി വ്യക്തമാക്കി.