ദുബായില്‍ നിന്ന് 189 യാത്രക്കാരുമായി വന്ന വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു; അടിയന്തര ലാന്‍ഡിങ്

single-img
12 June 2019

ദുബായില്‍ നിന്ന് 189 യാത്രക്കാരുമായി എത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ടയര്‍ പൊട്ടി. ദുബായില്‍ നിന്ന് ജയ്പൂരിലേക്ക് എത്തിയ സ്‌പൈസ് ജെറ്റ് 58 വിമാനത്തിന്റെ ലാന്‍ഡിങ് വീലിലെ ഒരെണ്ണമാണ് യാത്രക്കിടെ തകര്‍ന്നത്. തുടര്‍ന്ന് പൈലറ്റ് അടിയന്തര ലാന്‍ഡിങ്ങിന് അനുമതി തേടി. രാവിലെ ഒമ്പതു മണിയോടെ വിമാനം ജയ്പൂരില്‍ സുരക്ഷിതമായി ഇറക്കി. യാത്രക്കാര്‍ സുരക്ഷിതരെന്നും വിമാനത്തിന്റെ കേടുപാടുകള്‍ പരിശോധിച്ച് വരികയാണെന്നും സ്‌പൈസ് ജെറ്റ് വക്താവ് അറിയിച്ചു.