ആലപ്പുഴയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് കുത്തേറ്റ സംഭവം; അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

single-img
12 June 2019

ആലപ്പുഴ ജില്ലയിലെ ചുങ്കത്ത് ഡിവൈഎഫ്ഐ പ്രവർത്തകന് കുത്തേറ്റ സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. തിരുമല സ്വദേശിയായ അശ്വിന്‍ ദേവ്, സച്ചു പ്രകാശ്, അഖില്‍, രഞ്ജിത്ത്, സന്ദീപ് എന്നിവരെയാണ് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ വധശ്രമം , സംഘംചേരൽ , ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പോലീസ് ചുമത്തിയിട്ടുള്ളത്.

ആലപ്പുഴ പള്ളാത്തുരുത്തി സ്വദേശി സുനീർ (26) നാണ് കുത്തേറ്റത്. സംഭവം നടന്ന ഉടന്‍ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയായിരുന്നു സംഭവം.