നസീര്‍ ഒരിക്കലും ഒരു അബ്ദുള്ളക്കുട്ടിയാകില്ല; സി ഒ ടി നസീറിന് രാഷ്ട്രീയാഭയം നല്‍കാന്‍ തയ്യാറെന്ന് കോണ്‍ഗ്രസ്

single-img
11 June 2019

വടകരയില്‍ സിപിഎം വിമത സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും തുടര്‍ന്ന് അക്രമത്തിന് ഇരയാകുകയും ചെയ്ത സി ഒ ടി നസീറിന് രാഷ്ട്രീയ അഭയം നല്‍കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ്. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയാണ് ഇക്കാര്യം അറിയിച്ചത്.

ഒഞ്ചിയത് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന് ശേഷം മുതല്‍ താന്‍ പാര്‍ട്ടിക്കുള്ളിലെ സാഹചര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് നസീര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും പാച്ചേനി വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ അവസാന തീരുമാനമെടുക്കേണ്ടത് കെപിസിസിയാണെന്നും പാച്ചേനി കൂട്ടിച്ചേര്‍ത്തു.

നസീര്‍ ഒരിക്കലും ഒരു അബ്ദുള്ളക്കുട്ടിയാകില്ല എന്നും പാച്ചേനി വിലയിരുത്തുന്നു. പാച്ചേനിയുടെ നിലപാട് തന്നെയായിരുന്നു കെ സുധാകരനും മുന്‍പേ പറഞ്ഞിരുന്നത്.