സൗദിക്കെതിരെ വ്യോമാക്രമണം

single-img
11 June 2019

സൗദി അറേബ്യക്കെതിരെ വീണ്ടും യെമനിലെ ഹൂതികളുടെ ആക്രമണം. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു ഹൂതികളുടെ ആക്രമണം. ആള്‍ താമസമുള്ള പ്രദേശങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഹൂതികളുടെ ഡ്രോണുകള്‍ നീങ്ങിയിരുന്നത്. അബ്ഹയിലെ വ്യോമസേന കേന്ദ്രമാണ് ഹൂതികള്‍ ലക്ഷ്യം വച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സൗദിയിലേക്ക് വന്ന രണ്ടു ഡ്രോണുകളും തകര്‍ത്തതായി അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.

കഴിഞ്ഞ രണ്ടു വര്‍ഷമായി സൗദിക്കെതിരെ ഹൂതികളുടെ വ്യോമാക്രമണം പതിവ് വാര്‍ത്തയാണ്. എയര്‍പോര്‍ട്ടുകള്‍, ഇന്ധന ടാങ്കുകള്‍, പ്രധാന നഗരങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് ഹൂതികളുടെ ആക്രമണം. എന്നാല്‍ അമേരിക്കയില്‍ നിന്നു വാങ്ങിയ പാട്രിയേറ്റ് പ്രതിരോധ സിസ്റ്റത്തിന്റെ സഹായത്തോടെയാണ് ആക്രമണങ്ങളെ സൗദ വ്യോമസേന പ്രതിരോധിക്കുന്നത്.