മുന്‍ പ്രധാനമന്ത്രി മൻ മോഹൻ സിംഗിന്റെ ക്യാബി​ന​റ്റ് മ​ന്ത്രി​യു​ടെ പ​ദ​വി​യി​ലു​ള്ള സ്റ്റാ​ഫും ആ​നു​കൂ​ല്യ​ങ്ങ​ളും പ്രധാനമന്ത്രിയുടെ ഓഫീസ് വെട്ടിക്കുറച്ചു

single-img
11 June 2019

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനു അനുവദിച്ചിരുന്ന വി​മാ​ന​യാ​ത്ര, മെ​ഡി​ക്ക​ല്‍ അ​ല​വ​ന്‍​സ് ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസ് വെട്ടിക്കുറച്ചു. പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ഉൾപ്പെടെ 14 പേ​രു​ടെ പേ​ഴ്സ​ണ​ല്‍ സ്റ്റാ​ഫ്, ഔദ്യോ​ഗി​ക വ​സ​തി എ​ന്നി​വ അ​ട​ക്കം കാ​ബി​ന​റ്റ് മ​ന്ത്രി​മാ​ര്‍​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളാ​ണു മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ന​ല്‍​കിവ​ന്നി​രു​ന്ന​ത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ പുതിയ അറിയിപ്പ് പ്രകാരം ഇ​നി​ മു​ത​ല്‍ മ​ന്‍​മോ​ഹ​ന് ഏ​റ്റ​വും താ​ഴ​ത്തെ ത​ട്ടി​ലു​ള്ള ര​ണ്ടു പേ​ഴ്സ​ണ​ല്‍ സ​ഹാ​യി​മാ​രും മൂ​ന്നു പ്യൂ​ണ്‍മാ​രും അ​ട​ക്കം അ​ഞ്ചു സ്റ്റാ​ഫി​നെ മാ​ത്ര​മാ​ണു കേ​ന്ദ്രം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ആദ്യ എൻഡിഎ മന്ത്രിസഭയുടെ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി അ​ട​ല്‍ ബി​ഹാ​രി വാ​ജ്പേ​യി​ക്ക് മ​ര​ണം വ​രെ ന​ല്‍​കി​യ കാ​ബി​ന​റ്റ് മ​ന്ത്രി​മാ​ര്‍​ക്കു​ള്ള പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ് 86 വ​യ​സു​ള്ള മ​ന്‍​മോ​ഹ​നു നി​ഷേ​ധി​ച്ചിരിക്കുന്നത്. മോദി രാജ്യത്ത് നടപ്പാക്കിയ നോട്ടുനിരോധനത്തിനെതിരെ രൂ​ക്ഷവി​മ​ര്‍​ശ​നം ന​ട​ത്തി​യ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഡോ. മൻ മോഹൻ സിംഗിനെതിരെയുള്ള പ്രതികാരനടപടിയാണു ഇതെന്നാണു വ്യാഖ്യാനിക്കപ്പെടുന്നത്. നോട്ട് അസാധുവാക്കൽ ന​ട​പ​ടി ആ​സൂ​ത്രി​ത കൊ​ള്ള​യും നി​യ​മാ​നു​സൃ​ത പി​ടി​ച്ചു​പ​റി​യു​മാ​ണെ​ന്ന് മൻ മോഹൻ പാ​ര്‍​ല​മെ​ന്‍റിലും പൊതുവേദിയിലും ആ​ഞ്ഞ​ടി​ച്ചിരുന്നു.

തനിക്ക് ഇപ്പോഴുള്ള എല്ലാ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളെ​യും അതോടൊപ്പം മ​റ്റ് അ​നു​കൂ​ല്യ​ങ്ങ​ളും തു​ട​രാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന​ഭ്യ​ര്‍​ഥി​ച്ച്‌ മ​ന്‍​മോ​ഹ​ന്‍ സിം​ഗ് പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്തെ​ഴു​തി​യി​രു​ന്നു. പക്ഷെ കാ​ബി​ന​റ്റ് മ​ന്ത്രി​യു​ടെ പ​ദ​വി​യി​ലു​ള്ള സ്റ്റാ​ഫും അ​നു​കൂ​ല്യ​ങ്ങ​ളും നി​ഷേ​ധി​ച്ചു​കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഔദ്യോഗിക തീ​രു​മാ​നം അ​റി​യി​ച്ചു​ക​ഴി​ഞ്ഞു.

രാജ്യത്ത് മുൻ പ്രധാനമന്ത്രിമാർക്കു ക്യാബിനറ്റ് പദവി നൽകിക്കൊണ്ടുള്ള നിയമം കൊണ്ടുവന്നത് നരസിംഹറാവുവിൻ്റെ കാലത്തായിരുന്നു. അഞ്ച് വർഷത്തേക്കാണ് ആനുകൂല്യമെങ്കിലും അവർ ആവശ്യപ്പെടുന്നതനുസരിച്ച് നീട്ടിനൽകാമെന്നും വ്യവസ്ഥയുണ്ട്. നിയമ​പ്ര​കാ​രം അ​നു​വ​ദി​ക്കു​ന്ന പ​ദ​വി​യും ആ​നു​കൂ​ല്യ​ങ്ങ​ളു​മെ​ല്ലാം ന​ര​സിം​ഹ റാ​വു മു​ത​ല്‍ വാ​ജ്പേ​യി വ​രെ​യു​ള്ള മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​മാ​ര്‍​ക്ക് അ​വ​രു​ടെ മ​ര​ണംവ​രെ വീ​ണ്ടും നീ​ട്ടി ന​ല്‍​കി​യി​രു​ന്നു.

ബി​ജെ​പി​ നേ​താ​വാ​യി​രു​ന്ന വാ​ജ്പേ​യി​ക്ക് മ​റ​വിരോ​ഗം ബാ​ധി​ച്ച്‌ അ​പേ​ക്ഷ അ​യ​യ്ക്കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നെ​ങ്കി​ലും, ശേഷമുള്ള പ​ത്തു​വ​ര്‍​ഷ​ക്കാ​ലം അ​ധി​കാ​ര​ത്തി​ലി​രു​ന്ന മ​ന്‍​മോ​​ഹ​ന്‍ സിം​ഗ് സ​ര്‍​ക്കാ​ര്‍ ആ​നു​കൂ​ല്യ​ങ്ങ​ളും മു​ഴു​വ​ന്‍ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം വ​രെ ത​ട​സ​മി​ല്ലാ​തെ അ​നു​വ​ദി​ച്ചി​രു​ന്നു. വാ​ജ്പേ​യി​യു​ടെ ഓഫീസ് നൽകിയറെ അ​പേ​ക്ഷ​യ​നു​സ​രി​ച്ച്‌ 14നു ​പ​ക​രം 12 സ്റ്റാ​ഫി​നെ​യാ​ണു അ​വ​സാ​നം വ​രെ സ​ര്‍​ക്കാ​ര്‍ ചെ​ല​വി​ല്‍ ന​ല്‍​കി​യി​രു​ന്ന​ത്.

പ്രധാനമന്ത്രിയുടെ ഇപ്പോഴുള്ള നിർദ്ദേശ പ്രകാരം സ്വ​ന്തം​പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യെ പോ​ലും തു​ട​ര്‍​ന്നു നി​യ​മി​ക്കാ​ന്‍ മ​ന്‍​മോ​ഹ​ന്‍ സിം​ഗി​നു ക​ഴി​യാ​ത്ത നി​ല​യാ​ണു​ള്ള​ത്. ഇപ്പോഴുള്ള 14 സ്റ്റാ​ഫി​നു പ​ക​രം ഇ​നി മൂ​ന്നു പ്യൂ​ണ്‍, ര​ണ്ടു പി​എ എ​ന്നി​വ​രെ മാ​ത്ര​മേ അ​നു​വ​ദി​ക്കാ​നാ​കൂ എ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ക​ഴി​ഞ്ഞ ദി​വ​സം രേ​ഖാ​മൂ​ലം മ​ന്‍​മോ​ഹ​ന്‍ സിം​ഗി​നെ അ​റി​യി​ച്ചു. വീണ്ടും എം​പി​യാ​യി തു​ട​രാ​നാ​യാ​ല്‍ താ​ഴ്ന്ന ഗ്രേ​ഡി​ലു​ള്ള ഒ​രാ​ളെ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ക്കാ​ന്‍ മാ​ത്ര​മേ മ​ന്‍​മോ​ഹ​ന്‍ സിംഗിനു ക​ഴി​യൂ എന്നാണറിയുന്നത്