‘രാജ്യത്ത് മോദിപ്പേടിയുണ്ട്, കേരളത്തിൽ പിണറായിപ്പേടിയില്ല’: പിണറായി

single-img
11 June 2019

രാജ്യത്ത് മോദിപ്പേടി ഉള്ള പോലെ കേരളത്തിൽ പിണറായിപ്പേടി ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിനെ വിമർശിച്ച മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. എന്നാൽ ഇവിടെ ആ സ്ഥിതിയില്ല. പേടിയുടെ അന്തരീക്ഷം സംസ്ഥാനത്ത് ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വർഗീയ ചേരിതിരിവിന് ആഹ്വാനം നടത്തിയ മാധ്യമ പ്രവർത്തകർ ഇവിടെ ഉണ്ടായിരുന്നുവെന്ന് പിണറായി പറഞ്ഞു. അവർക്കെതിരെ ആരും ഇറങ്ങിയില്ല. ഇപ്പോഴും അവർ ആ ജോലി അതുപോലെ ചെയ്യുന്നുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. മോദിപ്പേടി പോലെ സംസ്ഥാനത്ത് പിണറായിപ്പേടിയുമുണ്ടെന്ന് കെ.സി. ജോസഫ് വിമർശിച്ചിരുന്നു.