കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ട പിരിച്ചുവിടല്‍

single-img
11 June 2019

കെഎസ്ആര്‍ടിസിയില്‍ പെയിന്റര്‍ തസ്തികയിലുള്ള മുഴുവന്‍ താല്‍ക്കാലിക ജീവനക്കാരെയും പിരിച്ച് വിടണമെന്ന് ഹൈക്കോടതി. നിലവിലുള്ള എംപാനല്‍ഡ് പെയിന്റര്‍മാരെ പിരിച്ചുവിട്ട് പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

പെയിന്റര്‍ തസ്തികയിലുള്ള പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. എംപാനല്‍ഡ് കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയും പിരിച്ചു വിട്ടതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. നേരത്തെ എംപാനല്‍ഡ് കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയും പിരിച്ചുവിടാന്‍ ഉത്തരവിറക്കിയ അതേ നിയമപരമായ സമീപനം തന്നെയാണ് ഹൈക്കോടതി ഇക്കാര്യത്തിലും സ്വീകരിച്ചത്.

പിഎസ്സി റാങ്ക് പട്ടിക നിലനില്‍ക്കുമ്പോള്‍ അവരെ നിയോഗിക്കാതെ താത്ക്കാലികക്കാരെ നിയോഗിക്കുന്ന നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്. നിലവിലുള്ള നിയമങ്ങള്‍ക്കത് വിരുദ്ധമാണെന്നും ഹൈക്കോടതി അറിയിച്ചു.