കുട്ടിയാനയുടെ ജഡവുമായി കണ്ണീരൊഴുക്കി റോഡിന് കുറുകെ നടന്നു വരുന്ന ആന; പിന്നാലെ വരിവരിയായി ആനക്കൂട്ടവും: കണ്ണ് നനയിക്കുന്ന വീഡിയോ

single-img
11 June 2019

ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്വാന്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ഇന്ത്യയിലെ ഏതോ വനമേഖലയ്ക്ക് സമീപത്ത് നിന്നാണ് പ്രവീണ്‍ ഇത് പകര്‍ത്തിയത്. സ്ഥലത്തെ കുറിച്ച് പ്രവീണ്‍ ഒന്നും സൂചിപ്പിക്കാത്തത് കൊണ്ട് അക്കാര്യം വ്യക്തമല്ല.

Support Evartha to Save Independent journalism

‘തീര്‍ച്ചയായും ഇത് നിങ്ങളുടെ മനസ്സലിയിക്കും’ എന്ന അടിക്കുറിപ്പോടെയാണ് പ്രവീണ്‍ ഈ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. വീഡിയോ ഇപ്പോള്‍ തന്നെ പതിനായിരത്തിലധികം ലൈക്കുകള്‍ നേടി, ആറായിരത്തിലധികം പേര്‍ റീട്വീറ്റ് ചെയ്തു.