ശാസ്ത്രം, കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ രാജ്യത്തെ മദ്രസ അധ്യാപകർക്ക് പരിശീലനം നൽകാനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാർ

single-img
11 June 2019

രാജ്യത്തെ മദ്രസകളിലെ അധ്യാപകർക്ക് പ്രധാന വിഷയങ്ങളിൽ പരിശീലനം നൽകാനുള്ള പദ്ധതിയുമായി മോദി സർക്കാർ. രാജ്യത്തുള്ള എല്ലാ എല്ലാ മദ്രസ അധ്യാപകർക്കും ഇംഗ്ലീഷ്, ശാസ്ത്രം, ഗണിതം, കംപ്യൂട്ടര്‍, ഹിന്ദി തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നൽകുമെന്ന് കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‍വി പറഞ്ഞു.

ഇതുപോലുള്ള വിഷയങ്ങളില്‍ നിന്നുള്ള അറിവ് മദ്രസകളില്‍ നിന്നും ലഭിക്കുന്നത് വിദ്യാര്‍ത്ഥികളെ സഹായിക്കുമെന്നാണ് കേന്ദ്രമന്ത്രിയുടെ നിരീക്ഷണം. അടുത്ത മാസം തന്നെ പദ്ധതി ആരംഭിക്കുമെന്നും മുഖ്താർ അബ്ബാസ് നഖ്‍വി വ്യക്തമാക്കി.