‘പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ നിന്നും കയ്യിട്ട് വാരാന്‍ നാണമില്ലേ, ഇതിലും ഭേദം കക്കാന്‍ പോയിക്കൂടെ’; ഫിറോസ് കുന്നംപറമ്പിലിന്റെ പരാതിക്ക് പിന്നാലെ ‘ബാങ്ക് ഓഫ് ഇന്ത്യ’ക്കെതിരെ പ്രതിഷേധം ശക്തം

single-img
11 June 2019

Support Evartha to Save Independent journalism

അപകടത്തില്‍പ്പെട്ട കുട്ടികളുടെ ചികിത്സക്കായി പിരിച്ചെടുത്ത തുക നല്‍കാന്‍ ബാങ്ക് സമ്മതിക്കുന്നില്ലെന്ന പരാതിയുമായി സാമൂഹ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. ആലത്തൂരില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്ക് പറ്റിയ മൂന്ന് സഹോദരങ്ങള്‍ക്കായി പിരിച്ചെടുത്ത തുകയാണ് ഒറ്റപ്പാലത്തുള്ള ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ തടഞ്ഞ് വച്ചിരിക്കുന്നതെന്നാണ് പരാതി.

കുട്ടികള്‍ക്കായി സുമനുസ്സുകളില്‍ നിന്നും കുറഞ്ഞ സമയത്തിനുള്ളില്‍ പിരിച്ചു കിട്ടിയത് ഒരു കോടി പതിനേഴ് ലക്ഷം രൂപയായിരുന്നു. എന്നാല്‍ ചികിത്സയുടെ തുടക്കത്തില്‍ ആവശ്യമായ പത്ത് ലക്ഷം രൂപ നല്‍കാന്‍ മാത്രമാണ് ബാങ്ക് തയ്യാറായതെന്നാണ് ഫിറോസ് പറയുന്നത്.

കുട്ടികളുടെ ചികിത്സക്കുള്ള ചെലവ് കഴിച്ച് തുക മറ്റ് രോഗികള്‍ക്കായി നല്‍കാന്‍ തീരുമാനിച്ചെങ്കിലും ബാങ്കിന്റെ നടപടി മൂലം പണം ലഭിക്കുന്നില്ല. ചെക്ക് നല്‍കാനോ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റി തരാനോ ബാങ്ക് ഇതുവരെയും തയ്യാറായിട്ടില്ല. ഈ ചൂഷണത്തിനെതിരെ എല്ലാവരും രംഗത്ത് വരണമെന്നും ഫിറോസ് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

ഇതോടെ ബാങ്ക് ഓഫ് ഇന്ത്യയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. #Boycott_bank_of_india #support firoz kunnamparambil എന്നീ ഹാഷ്ടാഗുകളിലായി നിരവധി പേരാണ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒഫീഷ്യല്‍ പേജില്‍ രൂക്ഷമായ ഭാഷയില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.

‘പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ നിന്നും കയ്യിട്ട് വാരാന്‍ നാണമില്ലേ, ഇതിലും ഭേദം നിങ്ങള്‍ക്ക് കക്കാന്‍ പോയിക്കൂടെ’ എന്നും എത്രയും വേഗം പണം തിരിച്ച് കൊടുത്തില്ലെങ്കില്‍ ബാങ്ക് പൂട്ടിക്കുമെന്നും പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്നും ഭീണപ്പെടുത്തുന്നവരുമുണ്ട്.

‘ഈ കൊള്ള അനുവദിക്കാന്‍പാടില്ല, വാഹന അപകടത്തില്‍ പെട്ട് മരണത്തോട് പൊരുതി കൊണ്ടിരിക്കുന്ന 3 കുട്ടികള്‍ക്ക് വന്ന ഒരു കോടി പതിനേഴ് ലക്ഷം രൂപ തടഞ്ഞു വച്ച് ചികില്‍സ തടസപ്പെടുത്തിയ ബാങ്ക് ഓഫ് ഇന്ത്യയ്‌ക്കെതിരെ ്#പ്രതിഷേധിക്കുക, #പ്രതികരിക്കുക’ തുടങ്ങിയ ഹാഷ്ടാഗുകളിലായി ഫേസ്ബുക്കിലും ബാങ്ക് ഓഫ് ഇന്ത്യയുടെ പേജിലും മലയാളികള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്.

#ഈ #കൊള്ള #അനുവധിക്കാൻ #പാടില്ല #രോഗികൾക്ക് #വന്ന #പണം #തടഞ്ഞു #വച്ച് ബുദ്ധിമുട്ടിക്കു #ബാങ്ക് #ഓഫ് #ഇന്ത്യ ക്കെതിരെ പ്രതിഷേധിക്കുക #പ്രതികരിക്കുക മാക്സിമം ഷെയർ ചെയ്യൂ…….

Posted by Firoz Kunnamparambil Palakkad on Monday, June 10, 2019