ബാഹുബലിക്ക് ശേഷം ഞങ്ങളുടെയെല്ലാം ജീവിതത്തില്‍ അതിന് മുന്‍പും അതിന് ശേഷവും എന്ന രണ്ട് സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്: തമന്ന

single-img
11 June 2019

പ്രശസ്ത തമിഴ് സംവിധായകന്‍ വിജയ് സംവിധാനം ചെയ്ത ഹൊറര്‍ കോമഡി ചിത്രമായ ‘ദേവി 2’ വാണ് തമന്നയുടെ ഏറ്റവും പുതിയ ചിത്രം. രാജമൌലി സംവിധാനം ചെയ്ത ബാഹുബലിയില്‍ അഭിനയിച്ചതിന് ശേഷം ഞങ്ങളുടെയെല്ലാം ജീവിതത്തില്‍ അതിന് മുന്‍പും അതിന് ശേഷവും എന്ന രണ്ട് സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. – തമന്ന പറയുന്നു. ബാഹുബളിയിലെ നായകനായ പ്രഭാസിന്റെ കാര്യത്തില്‍ ആണെങ്കില്‍ സൗത്ത് ഇന്ത്യയില്‍ മാത്രമുള്ള ആരാധികമാരായിരുന്നു മുന്‍പ് അദ്ദേഹത്തെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നത്. പക്ഷെ ഇപ്പോള്‍ ബാഹുബലി ഇറങ്ങിയതിന് ശേഷം ഇന്ത്യയൊട്ടാകെയുള്ള ആരാധികമാര്‍ക്കെല്ലാം അതാണ് ആഗ്രഹം.

Support Evartha to Save Independent journalism

പ്രഭാസ് വളരെ വിനയമുള്ള അമരരേന്ദ്ര ബാഹുബലിയെ പോലെയുള്ള ഒരു മനുഷ്യനാണ്. ബാഹുബലിയില്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത ദിനങ്ങള്‍ മറക്കാനാവില്ല എന്നാണ് തമന്ന ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ബാഹുബലി ഇറങ്ങിയതിന് ശേഷം ബാഹുബലിയിലെ നായിക അനുഷ്‌ക ഷെട്ടിയെ താരം കല്യാണം കഴിക്കും എന്ന ഗോസിപ്പുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വിഷയം ഇപ്പോഴും ഗോസിപ്പ് കോളങ്ങളിലെ ചൂടേറിയ വാര്‍ത്തകളില്‍ ഒന്നാണ്.