‘ഞങ്ങള്‍ക്ക് കാശ്മീര്‍ വേണ്ട, പകരം വിരാട് കോലിയെ തരൂ’; പാകിസ്താനിലെ കോലി ആരാധകര്‍ പറയുന്നു

single-img
10 June 2019

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും സൂപ്പർ താരവുമായ വിരാട് കോലിക്ക് ഇന്ത്യയിലെ പോലെ പാകിസ്താനിലും ആരാധകരുണ്ടെന്ന് നമ്മൾ ആദ്യം അറിഞ്ഞത് പാക് മുൻ താരം വഖാർ യൂനിസ് പറഞ്ഞപ്പോഴാണ്. പാകിസ്താനിലുള്ള ക്രിക്കറ്റ് ആരാധകര്‍ കോലിയെ ആരാധിക്കുകയും ടീമിലെ താരങ്ങൾ അദ്ദേഹത്തെ പോലെ കളിക്കാനും ആഗ്രഹിക്കുന്നു എന്നായിരുന്നു വഖാർ പറഞ്ഞത്.

Support Evartha to Save Independent journalism

https://twitter.com/safeermaan/status/1137683379644764160

ഇപ്പോൾ ലാഹോറിൽ നിന്നും വരുന്ന വാർത്തകൾ അതിനേക്കാൾ കൗതുകം ജനിപ്പിക്കുന്നതാണ്. ക്രിക്കറ്റിന്റെ ഒരു ആരാധകന്‍ പാകിസ്താന്റെ ലോകകപ്പ് ജഴ്‌സിയുമണിഞ്ഞ് ബൈക്ക് ഓടിക്കുന്ന ചിത്രമാണ് ഇതില്‍ ഒന്ന്. പ്രത്യേകത ജഴ്‌സിയില്‍ എഴുതിയിരിക്കുന്നത് കോലി എന്നാണ്. ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ കോലിയെ തങ്ങള്‍ ആരാധിക്കുന്നുണ്ടെന്നാണ് ഈ ചിത്രം ട്വീറ്റിൽ ഷെയർ ചെയ്തുകൊണ്ട് പാക് ആരാധകർ പറയുന്നത്.

അതേസമയം തന്നെ മറ്റ് ചിലര്‍ പറയുന്നത് ഞങ്ങള്‍ക്ക് കാശ്മീര്‍ വേണ്ട പകരം കോലിയെ തന്നാല്‍ മതിയെന്നാണ്. പാകിസ്താന്റെ ദേശീയ പതാകയും ഇങ്ങനെയെഴുതിയ ബാനറും പിടിച്ചുള്ള ഫോട്ടോയാണ് ഇവര്‍ ട്വീറ്റ് ചെയ്യുന്നത്.