കൊല്ലത്ത് ട്രാൻസ്ജെന്‍ഡറിനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച ശേഷം സ്വര്‍ണ്ണവും പണവും കവര്‍ന്നതായി പരാതി

single-img
10 June 2019

കൊല്ലം ജില്ലയിലെ തെന്മല സ്വദേശിയായ ട്രാന്‍സ് ജന്‍ററിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം സ്വര്‍ണ്ണവും പണവും കവര്‍ന്നതായി പരാതി. ചൊവ്വാഴ്ചയായിരുന്നു സംഭവം . ട്രാൻസ്ജെണ്ടറും സുഹൃത്തും സ്കൂട്ടറില്‍ കൊട്ടാരക്കരയ്ക്ക് യാത്രചെയ്യുമ്പോള്‍ കാറിലെത്തിയ അഞ്ചംഗ സംഘം ഇവരെ തട്ടിക്കൊണ്ട് പോകുകയായിരുന്നു . തുടര്‍ന്നു വാഹനത്തിനുള്ളില്‍ വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും വര്‍ക്കല ഭാഗത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി.

പിന്നീട് ഇവരെ കൊല്ലം ബസ് സ്റ്റാൻറ് പരിസരത്ത് ഇറക്കി വിട്ടു.ഉടന്‍ തന്നെ റൂറല്‍ എസ് പിക്ക് പരാതി നല്‍കിയെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്നുംഅന്വേഷണം മനപൂര്‍വ്വം വൈകിപ്പിക്കുകയാണെന്നും ആരോപണമുണ്ട്. അതേസമയം അന്വേഷണം പുരോഗമിക്കുകയാണെന്നാണ് കൊല്ലം റൂറൽ എസ് പി പറയുന്നത് .
പീഡനം , ദളിത് പീഡനം , പിടിച്ചുപറി, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തിട്ടുണ്ട് .സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും എസ്പി കെ ജി സൈമണ്‍ പറഞ്ഞു