‘മമതാ ബാ​ന​ർ​ജി മ​രി​ച്ചു കി​ട​ക്കു​ന്ന​ത് കാ​ണി​ച്ചു ത​രു​ന്ന വ്യക്തിക്ക് ഒ​രു കോ​ടി രൂ​പ’; വാഗ്ദാനവുമായി വ്യാജ പേരില്‍ അജ്ഞാതന്റെ കത്ത്

single-img
10 June 2019

പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രിയായ മമതാ ബാ​ന​ർ​ജി മ​രി​ച്ചു കി​ട​ക്കു​ന്ന​ത് കാ​ണി​ച്ചു ത​രു​ന്ന വ്യക്തിക്ക് ഒ​രു കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്ത് അജ്ഞാതന്റെ ക​ത്ത്. അ​രാം​ബാഗ് മണ്ഡലത്തിലെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി അ​പ​രു​പ പോ​ഡ​റി​നാ​ണ് ഭീ​ഷ​ണി ക​ത്ത് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. അദ്ദേഹം ശ്രീ​രാം​പു​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. കത്തിനോടൊപ്പം മ​മ​ത​യു​ടെ മോ​ർ​ഫ് ചെ​യ്ത ചി​ത്ര​വും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ര​ജ്‌വീ​ർ കി​ല്ല എന്ന പേ​രി​ലാ​ണ് ക​ത്ത് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ഒരു ഫോ​ൺ ന​മ്പ​റും ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എന്നാല്‍ ഈ പേരും നമ്പരും രാ​​ജ്‌വീ​​ർ കി​ല്ല എ​ന്ന പേ​രി​ൽ ത​ന്നെ​യു​ള്ള ബി​ന്ധാ​ന​ഗ​ർ സ്വ​ദേ​ശി​യു​ടേ​താ​ണ്. ത​ന്‍റെ അറിവില്ലാതെ പേ​രും ഫോ​ൺ ന​മ്പ​റും വ്യാ​ജ ക​ത്തെ​ഴു​താ​ൻ ഉ​പ​യോ​ഗി​ച്ചെ​ന്ന് കാ​ണി​ച്ച് ഇ​യാ​ളും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​. ബിജെപിയുടെ എം.പി സൗമിത്ര ഖാന്‍ ഇന്നലെ മമതാ ബാനര്‍ജിയെ പിശാചെന്ന് വിളിക്കുകയും ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മില്‍ തല്ലിക്കാനാണ് മമതയുടെ ശ്രമിക്കുന്നതെന്നും സൗമിത്ര ആരോപിക്കുകയും ഉണ്ടായിരുന്നു.അതിന് പിന്നാലെയാണ് മമതയെ പിശാചായി ചിത്രീകരിച്ചുകൊണ്ടുള്ള കത്ത് ലഭിച്ചത്.