പിണറായി സര്‍ക്കാര്‍ വന്നശേഷം കേരളത്തില്‍ 15 കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍

single-img
10 June 2019

സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം 15 കര്‍ഷകര്‍ ജീവനൊടുക്കിയെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍. സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യ പെരുകുന്നത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

ഇടുക്കിയില്‍ പത്ത് കര്‍ഷകരും വയനാട്ടില്‍ അഞ്ച് കര്‍ഷകരുമാണ് ജീവനൊടുക്കിയത്. കര്‍ഷകര്‍ക്ക് എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കര്‍ഷകവായ്പയ്ക്കുള്ള മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടിയെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്കായി 204 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്തു. വിള നഷ്ടത്തിന് 51 കോടി രൂപ ഇന്‍ഷുറന്‍ ലഭ്യമാക്കിയെന്നും സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.