ഇന്ത്യയ്‌ക്കെതിരെ സാംപ പന്തു ചുരണ്ടിയെന്ന് ആരോപണം

single-img
10 June 2019

ഇന്ത്യയ്‌ക്കെതിരായ മല്‍സരത്തില്‍ ഓസീസ് സ്പിന്നര്‍ ആഡം സാംപ പന്തുചുരണ്ടിയെന്ന് ആരോപണം. സാംപ ഓവര്‍ എറിയുന്നതിന് മുമ്പ് പാന്റിന്റെ പോക്കറ്റില്‍ കൈയിടുന്നതും എന്തോ പന്തില്‍ ഉരയ്ക്കുന്നതുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഒരു ഓവറിലെ ഓരോ പന്തും എറിയുന്നതിന് മുമ്പ് ഓസീസ് താരം ഇത് ആവര്‍ത്തിച്ചു.

ഇതെല്ലാം വ്യക്തമായി വീഡിയോയില്‍ കാണാം. എന്നാല്‍ ആരോപണം നിഷേധിച്ച് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് രംഗത്തെത്തി. സാംപ പോക്കറ്റില്‍ സൂക്ഷിക്കുന്ന ഹാന്‍ഡ് വാമേഴ്‌സ് ബോളിങ്ങിന് മുന്നോടിയായി ഉപയോഗിച്ചതാണെന്ന് ഫിഞ്ച് വ്യക്മാക്കി.