പോലീസ് എത്തിയാല്‍ പ്രതിരോധിക്കാന്‍ വീടിന് ചുറ്റും സിസി ടിവി ക്യാമറകള്‍, വലിയ മതില്‍, സെക്യൂരിറ്റി; വന്‍ സെക്സ് റാക്കറ്റിനെ തകര്‍ത്ത് പൂനെ പോലീസ്

single-img
10 June 2019

പോലീസിനെ പ്രതിരോധിക്കാൻ എല്ലാ സന്നാഹങ്ങളുമായി പ്രവർത്തിച്ചിരുന്ന വന്‍ സെക്സ് റാക്കറ്റിനെ തകർത്തു പൂനെ പോലീസ്. റെയ്ഡില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജറാക്കി. പൂനെയില്‍ മരുഞ്ചീ, മുല്‍ഷി പ്രദേശത്ത്പ്രവര്‍ത്തിച്ചിരുന്ന സെക്‌സ് റാക്കറ്റാണ് ഹിഞ്ചേവാദി പോലീസ് പിടികൂടിയത്. ഇവിടെ നിന്നും പോലീസ് നാല് പെണ്‍കുട്ടികളെ രക്ഷിക്കുകയും ചെയ്തു. ഇതില്‍ രണ്ടുപേര്‍ ദില്ലി കേന്ദ്രീകരിച്ച് മോഡല്‍ ജോലികള്‍ ചെയ്ത് വരുന്നവരായിരുന്നു. മറ്റൊരാള്‍ വിദ്യാര്‍ത്ഥിനിയാണ്. പ്രതികളായ അഞ്ചു പേരും തങ്ങളെ ചതിയില്‍പ്പെടുത്തി ഭീഷണിപ്പെടുത്തി പെണ്‍വാണിഭ സംഘത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നെന്ന് ഇവര്‍ പറഞ്ഞു.

കഴിഞ്ഞ മാസമാണ് നാല് യുവതികളെയും പൂനെയില്‍ എത്തിച്ചത്. എന്തെങ്കിലും ജോലി അന്വേഷിച്ച ഇവരെ ബലിറാമും മറ്റുള്ള സുഹൃത്തുക്കളും ചേര്‍ന്ന് ചതിയില്‍പ്പെടുത്തുകയായിരുന്നു. പോലീസ് വീട്ടില്‍ നടത്തിയ തെരച്ചിലില്‍ മൊബൈല്‍ ഫോണുകളും പണവും പിടിച്ചെടുത്തു. അറസ്റ്റ് ചെയ്യപ്പെട്ട അഞ്ച് പേരെയും ജൂണ്‍ 13വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

പ്രദേശം കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടക്കുന്നുണ്ടെന്ന് ഹിഞ്ചേവാദി പോലീസിന് വിവരം ലഭിക്കുകയും തുടര്‍ന്ന് നാട്ടുകാര്‍ക്കിടയില്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍വാണിഭം നടക്കുന്നുണ്ടെന്നും അത് ഏത് വീട്ടിലാണെന്നും സംഘം മനസിലാക്കുകയുമായിരുന്നു. ഈ വീടിന് ചുറ്റും പോലീസ് എത്തിയാല്‍ പ്രതിരോധിക്കാനായി സിസി ടിവി ക്യാമറകളും വലിയ മതിലും സെക്യൂരിറ്റിയും നടത്തിപ്പുകാര്‍ ക്രമീകരിച്ചിരുന്നു.

അനുവാദമില്ലാതെ ആരെങ്കിലും വീടിന്റെ കോമ്പൗണ്ടിനുള്ളില്‍ പ്രവേശിച്ചാല്‍ സെക്യൂരിറ്റി തല്ലിച്ചതയ്ക്കുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇതിന്റെറെ അടിസ്ഥാനത്തില്‍ പോലീസ് വീടിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ എട്ട് പുരുഷന്മാരും അഞ്ച് സ്ത്രീകളും വീടിനുള്ളിലുണ്ടായിരുന്നു. 34 വയസുള്ള ബലിറാമാണ് സെക്‌സ് റാക്കറ്റ് നടത്തിവന്നതെന്ന് പോലീസ് പറയുന്നു. ഇയാളെ കൂടാതെ നിധിന്‍ ഭലെറാവു, അഭയ് ഷിന്‍ഡേ, മയുര്‍ ശര്‍മ്മ, ദിലീപ് മന്തല്‍ എന്നിവരെയാണ് പോലീസ് ഇവിടെ നിന്നും അറസ്റ്റ് ചെയ്തത്.