ഒപിയും കിടത്തി ചികിത്സയും ബഹിഷ്കരിക്കും; സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കൽ കോളേജുകളിൽ പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും സമരത്തിലേക്ക്

single-img
10 June 2019

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കൽ കോളേജ് ആശുപത്രികളിൽ പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും സമരത്തിലേക്ക് നീങ്ങുന്നു. സ്റ്റൈപൻറ് വര്‍ധനവ് ആവശ്യപ്പെട്ടുള്ള സമരത്തിന്റെ ആദ്യഘട്ടമായി വെളളിയാഴ്ച ഒപിയും കിടത്തി ചികില്‍സയും ബഹിഷ്കരിക്കും. എന്നാൽ അത്യാഹിത വിഭാഗം, ഐസിയു എന്നിവയെ സമരത്തിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.

Support Evartha to Save Independent journalism

ആദ്യഘട്ട സൂചനാ സമരം ഫലം കണ്ടില്ലെങ്കില്‍ ഈ മാസം 20ാം തിയതി മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും വിശദമാക്കി. സംസ്ഥാനത്താകെ 3000ത്തിലധികം വരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പണിമുടക്കുന്നതോടെ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ അത് സാരമായി ബാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പിജി ഡോക്ടര്‍മാരുടേയും ഹൗസ് സര്‍ജന്മാരുടേയും സ്റ്റൈപൻറ് 2015 ന് ശേഷം വര്‍ധിപ്പിച്ചിട്ടില്ല.