‘രാഹുല്‍ജി കേരളത്തിന്റെ മുഖ്യമന്ത്രിയാകണം!: മോദിജിക്ക് ആകാമെങ്കില്‍ രാഹുല്‍ജിക്ക് ആയിക്കൂടെ’; രാഷ്ട്രീയ നിരീക്ഷണവുമായി സന്തോഷ് പണ്ഡിറ്റ്

single-img
10 June 2019

Support Evartha to Save Independent journalism

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്നും അത് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പണ്ഡിറ്റ് രാഷ്ട്രീയ നിരീക്ഷണം നടത്തിയിരിക്കുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ അഭിപ്രായത്തില്‍ വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മത്സരിച്ച് കേരളാ മുഖ്യമന്ത്രിയാകണം. ഇന്ത്യന്‍ പ്രധാനമന്ത്രി ആകുന്നതിന് മുമ്പ് മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നു. മോദിജിക്ക് ആകാമെങ്കില്‍ രാഹുല്‍ജിക്ക് ആയിക്കൂടെയെന്നാണ് സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘രാഹുല്‍ജിയുടെ വയനാട് പര്യടനം ഒരു വന്‍ വിജയമായ് തുടരുകയാണല്ലോ. അദ്ദേഹത്തെ കാണുവാന്‍ എല്ലായിടത്തും വന്‍ ജനാവലി വരുന്നുണ്ട്.

എന്റെ ഒരു അഭിപ്രായത്തില്‍ ഇനി വരുന്ന കേരളാ നിയമസഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം മുന്നില്‍ നിന്നും നയിക്കണം. അങ്ങനെ വിജയിച്ചു വന്നാല്‍ കേരളത്തിലെ മുഖ്യമന്ത്രിയും ആകാവുന്നതേ ഉള്ളൂ. പിന്നെ കേരളാ മുഖ്യമന്ത്രിയായ് രാഹുല്‍ജി ഭരിക്കുന്നതിനിടയില്‍ ആകും 2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ്‌വരിക. ആദ്യം അതില്‍ മത്സരിക്കാതിരിക്കുക. എന്നാല്‍ കോണ്‍ഗ്രസിന് 300+ സീറ്റ് കിട്ടിയാല്‍ ഉടനെ വയനാട്ടില്‍ അപ്പോഴത്തെ എംപിയോട് രാജി വെക്കുവാന്‍ നിര്‍ദ്ദേശിച്ച് അവിടെ നിന്നും 5,00,000+ ഭൂരിപക്ഷത്തില്‍ ജയിച്ച് പ്രധാനമന്ത്രി ആവുക. അതൊരു ഐഡിയ അല്ലേ..

അതല്ല 2024 പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 333ലധികം സീറ്റുമായി മോദിജീ മൂന്നാം തവണയും അധികാരത്തില്‍ വന്നാല്‍ രാഹുല്‍ജി കേരളാ മുഖ്യനായ് തുടരുക.. ഒരു അധികാര കസേരയില്‍പ്രവര്‍ത്തിച്ചതിന്റെ അനുഭവവും പരിചയവും 2029 ലെ ലോകസഭാ തിരഞ്ഞെടുപ്പിലെങ്കിലും ഗുണവും ചെയ്യും..ഇതൊരു നല്ല ആശയമല്ലേ..

രാഹുല്‍ജി കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി എന്ന നിലയില്‍അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ലോകസഭാ തെരഞ്ഞെടുപ്പില് ഉണ്ടായ കോണ്‍ഗ്രസ് തരംഗം ആവര്‍ത്തിക്കുമോ…?

ഇന്ത്യന്‍ പ്രധാനമന്ത്രി ആകുന്നതിന് മുമ്ബ് മോദി ജീ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നു. മോദി ജീ ക്ക് ആകാമെങ്കില്‍ രാഹുല്‍ജിക്കും ആയിക്കൂടെ..മുഖ്യമന്ത്രി പദം അത്ര മോശം പണിയൊന്നും അല്ലെന്നും പണ്ഡിറ്റ് പറയുന്നു.