നടന്‍ ക്രേസി മോഹന്‍ അന്തരിച്ചു

single-img
10 June 2019

Support Evartha to Save Independent journalism

തിരക്കഥാകൃത്ത്, കൊമേഡിയന്‍, നടന്‍ എന്നീ നിലകളില്‍ പ്രശസ്തനായ മോഹന്‍ രംഗചാരി (ക്രേസി മോഹന്‍) അന്തരിച്ചു. ചെന്നൈയില്‍വച്ച് ഹൃദയാഘാതം മൂലമായിരുന്നു മരണം. 67 വയസ്സായിരുന്നു. ആക്ഷേപഹാസ്യ നാടകങ്ങളിലൂടെ പ്രശസ്തനായ അദ്ദേഹത്തിന്റെ നാടക സംഘമായിരുന്നു ക്രേസി ക്രിയേഷന്‍സ്.

കെ. ബാലചന്ദറിന്റെ പൊയ്കള്‍ കുതിരൈ എന്ന ചിത്രത്തിന് സംഭാഷണം എഴുതിയാണ് അദ്ദേഹം സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. നിരവധി ഹാസ്യചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതി. കമല്‍ ഹാസന്‍ നായകനായ സതി ലീലാവതി, പഞ്ചതന്തിരം, തെനാലി, മൈക്കിള്‍, മദന കാമരാജന്‍, വസൂല്‍ രാജ എം.ബി.ബി.എസ്, അപൂര്‍വ സഹോദരങ്ങള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി തിരക്കഥ എഴുതി.

അവൈ ഷണ്‍മുഖി, തെനാലി എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. ടെലിവിഷന്‍ ചാനലുകള്‍ക്ക് വേണ്ടി കോമഡി സീരീസുകള്‍ നിര്‍മിച്ചിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാറിന്റെ കലൈമാമാണിപുരസ്‌കാര ജേതാവാണ്. കല്യാണ സമന്‍ സാദം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.