മലയാളിയും ഗൃഹാതുരതയും: ശ്രദ്ധേയമായി ‘മമ മലയാളം’ വീഡിയോ ആല്‍ബം

single-img
10 June 2019

കേരളത്തിന്റെ സംസ്‌കാരവും സൗന്ദര്യവും സൗരഭ്യവും കലാരൂപങ്ങളും രുചിഭേദങ്ങളും ഗൃഹാതുരതയും മറ്റു നയന മനോഹരമായകാഴ്ചകളും മനോഹരമായ ഗാനശകലങ്ങളിലൂടെ കോര്‍ത്തിണക്കിയ വീഡിയോ ആല്‍ബം ‘മമ മലയാളം’ ശ്രദ്ധേയമാകുന്നു.

ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി പ്രവാസിയായ അനൂപ് നായര്‍ ആണ് ഈ ദൃശ്യസംഗീത വിരുന്ന് ഒരുക്കിയിരിക്കുന്നത്. മധു ബാലകൃഷ്ണന്‍, സൗമ്യ ഉണ്ണികൃഷ്ണന്‍, ശ്രുതിനാഥ് എന്നിവര്‍ പാടിയ ഗാനങ്ങള്‍ എഴുതിയത് അനൂപ് നായരും അന്‍താരയും ചേര്‍ന്നാണ്.

സംഗീതം അനൂപ്നായര്‍ (കടപ്പാട് :ബിജു ജോണ്‍). മലയാളത്തിന്റെ പ്രിയ കവി പ്രൊഫസര്‍ വി. മധുസൂദനന്‍ നായര്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മി, പ്രശസ്ത നര്‍ത്തകിയും അഭിനേത്രിയുമായ ദീപ കര്‍ത്താ എന്നിവരും വീഡിയോ ആല്‍ബത്തിന്റെ ഭാഗമായി. ഫെബ്രവരി 15ന് ദുബായ് എത്തിസലാത് അക്കാദമി വേദിയില്‍ വച്ചാണ് ഇതിന്റെ ആദ്യ പ്രദര്‍ശനം നടത്തിയത്.

സന്ദീപ് മാറാടിയും പ്രസാദ് പണിക്കരും ചേര്‍ന്നാണ് ഛായാഗ്രഹണം. ടെക്‌നിക്കല്‍ ഡയറക്ഷന്‍: കിഷോര്‍ ബാബു, ഡിസൈന്‍ ഡയറക്ഷന്‍: ബൈജൂസ്, എഡിറ്റിംഗ്: ബോബി ജോണ്‍,കളറിംഗ്: ജോസ് ആരുകാലില്‍

നൃത്ത സംവിധാനം:ദീപ കര്‍ത്താ, അശ്വതി നായര്‍, രശ്മി ശ്രീജേഷ്, ബിജു മുവാറ്റുപുഴ, ശ്രീകുമാര്‍ വി മേനോന്‍, ജോബി തോമസ് എന്നിവര്‍ കോര്‍ഡിനേഷന്‍ നിര്‍വഹിച്ചു.