കൊല്ലത്ത് മകളുടെ വിവാഹദിവസം അച്ഛൻ തൂങ്ങിമരിച്ചനിലയിൽ; മരണവിവരം അറിയിക്കാതെ വിവാഹം നടത്തി

single-img
10 June 2019

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നു മകളുടെ വിവാഹദിനത്തി‍ൽ പിതാവ് ജീവനൊടുക്കി. ഉളിയനാട് ഡീസന്റ് ജംക്‌ഷനു സമീപം പ്രസാദ് ഭവനിൽ ബി.ശിവപ്രസാദിനെയാണ് (46) കുടുംബവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Support Evartha to Save Independent journalism

മകൾ നീതുവിന്റെ വിവാഹം ഞായറാഴ്ച രാവിലെ 11-ന് വിളപ്പുറം ആനന്ദവിലാസം ഭഗവതീക്ഷേത്ര ഓഡിറ്റോറിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്നു. രാവിലെ ആറിന് വീട്ടിൽനിന്ന് ബൈക്കുമായി പോയ ശിവപ്രസാദിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടിയില്ല. അന്വേഷിച്ചിറങ്ങിയ സുഹൃത്തുക്കൾ കുടുംബവീടിനുമുന്നിൽ ബൈക്ക് ഇരിക്കുന്നതു കണ്ടു. വീട്ടിൽ കയറി നോക്കിയപ്പോഴാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടത്.

സാമ്പത്തികബാധ്യതയാണ് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പാരിപ്പള്ളി പോലീസെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സ്വർണത്തിനു കുറവുണ്ടെങ്കിലും വിവാഹം നടത്താമെന്നു വരനും ബന്ധുക്കളും ഉറപ്പു നൽകിയിരുന്നതായി ശിവപ്രസാദിന്റെ ബന്ധുക്കൾ പറഞ്ഞു. അച്ഛൻ മരിച്ചെങ്കിലും മകളെ ഇക്കാര്യം അറിയിക്കാതെ വിവാഹം നടത്തുകയായിരുന്നു. നീതുവിനെ പൂതക്കുളം പുന്നേക്കുളം സ്വദേശിയായ ആർ.എസ്.ബിജുവാണു വിവാഹം ചെയ്തത്. ശിവപ്രസാദിന്റെ സംസ്കാരം ഇന്നു നടക്കും.