സ്റ്റാര്‍ക്കിനെതിരെ ധോണി നേടിയ ആ സിക്‌സര്‍ കണ്ട് അത്ഭുതത്തോടെ വാ പൊളിച്ച് കോഹ്‌ലി; വീഡിയോ വൈറല്‍

single-img
10 June 2019

ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ സ്റ്റാര്‍ക്കിനെതിരെ ധോണി നേടിയ സിക്‌സര്‍ കണ്ട് അത്ഭുതത്തോടെ വാ പൊളിച്ച് നില്‍ക്കുന്ന കോഹ്‌ലിയുടെ വീഡിയോ വൈറല്‍. ക്രീസില്‍ നിന്ന് കാലനക്കാതെയായിരുന്നു സ്റ്റാര്‍ക്കിന്റെ അതിവേഗപന്തിനെ ധോണി സിക്‌സറിന് പറത്തിയത്.

കുറച്ചുനേരം ധോണിയെ അവിശ്വസനീയതോടെ നോക്കിനിന്ന കോഹ്‌ലി പിന്നീട് ധോണിക്ക് അടുത്തെത്തി പൊട്ടിച്ചിരിച്ചു. 14 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും സഹിതം 27 റണ്‍സെടുത്ത ധോണിയെ അവസാന ഓവറില്‍ സ്റ്റോയിനസ് റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.