എറണാകുളം കളക്‌ട്രേറ്റ് വളപ്പിനുള്ളില്‍ നിന്നിരുന്ന മരം വീണ് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

single-img
10 June 2019

സംസ്ഥാനത്ത് കാലവർഷം ശക്തമാകവേ കനത്ത മഴയില്‍ എറണാകുളം കളക്‌ട്രേറ്റ് വളപ്പിനുള്ളില്‍ നിന്നിരുന്ന വലിയ മരം മറിഞ്ഞു വീണ് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. എടത്തല സ്വദേശി അഷ്റഫാണ് മരിച്ചത്.

Support Evartha to Save Independent journalism

ലോട്ടറി വിൽപ്പന ജോലി ചെയ്തിരുന്ന അഷ്റഫ് കളക്‌ട്രേറ്റ് പുറത്തെ റോഡിലൂടെ സ്കൂട്ടറില്‍ പോകുമ്പോഴായിരുന്നു അപകടം.കാറ്റിൽ മരം ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ ഇയാള്‍ മരിച്ചു. ഫയര്‍ഫോഴ്സ് എത്തിയാണ് മരം വെട്ടിമാറ്റാന്‍ ശ്രമം ആരംഭിച്ചത്.