പാര്‍ട്ടിയുടെ കരുത്തും രാഷ്ട്രീയ ഇടപെടൽ നടത്താനുമുള്ള കഴിവും ദുര്‍ബലമായി; സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ വിമര്‍ശനം

single-img
10 June 2019

പാർട്ടിയുടെ കരുത്തും രാഷ്ട്രീയ ഇടപെടൽ നടത്താനുമുള്ള കഴിവും ദുര്‍ബലമായെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ വിമര്‍ശനം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ കോൺഗ്രസിന് സർക്കാരുണ്ടാക്കാൻ കഴിയുമെന്ന ചിന്തയിൽ ന്യൂനപക്ഷങ്ങളും മതേതര വോട്ടർമാരും കേരളത്തില്‍ യുഡിഎഫിനെ പിന്തുണച്ചു.

Donate to evartha to support Independent journalism

പാർട്ടിയിൽ നിന്നും അകന്ന വിശ്വാസികളായ അനുഭാവികളെ തിരികെയെത്തിക്കാന്‍ ശ്രമങ്ങള്‍ തുടരും. തെരഞ്ഞെടുപ്പിൽ ത്രിപുരയില്‍ പരമ്പരാഗത വോട്ടുകള്‍ നഷ്ടമായത് തിരിച്ചുപിടിക്കുമെന്നും കേന്ദ്ര കമ്മിറ്റിയോഗത്തിന് ശേഷം സീതാറാം യെച്ചൂരി പറഞ്ഞു.

അതേപോലെ ശബരിമലയുടെ പേരില്‍ അകന്ന വിശ്വാസികളെ തിരികെയെത്തിക്കാന്‍ കേരളഘടകത്തോട് സിപിഎം കേന്ദ്ര നേതൃത്വം കഴിഞ്ഞ ദിവസം നിർദ്ദേശംനൽകിയിരുന്നു. ഇവരെ എങ്ങനെ തിരികെയെത്തിക്കാമെന്ന് സംസ്ഥാനത്തിന് തീരുമാനിക്കാം. കൊല്‍ക്കത്തയിലെ പാർട്ടി പ്ലീന തീരുമാനങ്ങളില്‍ ഏതൊക്കെ നടപ്പാക്കിയെന്ന് വിശദീകരണം നല്‍കാനും സംസ്ഥാനഘടകങ്ങളോട് കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.