തിരുവനന്തപുരത്ത് പെൺമക്കളെ വർഷങ്ങളായി പീഡിപ്പിച്ച കേസിൽ പിതാവിനേയും പിതൃസഹോദരനേയും അറസ്റ്റു ചെയ്തു

single-img
9 June 2019

പ്രായപൂർത്തിയാകാത്ത രണ്ടു പെൺമക്കളെ വർഷങ്ങളായി പീഡിപ്പിച്ച കേസിൽ പിതാവിനേയും പിതൃസഹോദരനേയും  ബന്ധുവിനേയും സുഹൃത്തിനേയും കല്ലമ്പലം പൊലീസ്  അറസ്റ്റു ചെയ്തു. മക്കളെ ഒരു വർഷമായി ഇവർ പീഡിപ്പിക്കുകയായിരുന്നുവന്നാണ് കേസ്. 60 വയസ്സുള്ള അചഛന്റെ ഒത്താശയോടെയാണ് 47ഉം 44ഉം 40ഉം വയസ്സുള്ള മറ്റുള്ളവരും പീഡിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. 

Donate to evartha to support Independent journalism

പീഡനം സഹിക്കാതായതോടെ മൂത്തകുട്ടി നാവായിക്കുളം പഞ്ചായത്തിലെ വനിതാവാർഡ് അംഗത്തെ വിവരമറിയിക്കുകയായിരുന്നു. ഒപ്പം താമസിക്കുകായിരുന്ന അമ്മയും അപ്പോഴാണ് വിവരമറിയുന്ന്. വാർഡ് അംഗം സംഭവം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് കല്ലമ്പലം സിഐ:രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു.