ബൈക്കപകടത്തില്‍ പെട്ടാലും ജീവന്‍ രക്ഷിക്കാന്‍ എയര്‍ബാഗുള്ള ജാക്കറ്റ്

single-img
9 June 2019

ബൈക്ക് അപകടത്തില്‍ പെട്ടാലും ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്ന ജാക്കറ്റ് വികസിപ്പിച്ചിരിക്കുകയാണ് ഗുജറാത്തിലെ ഒരു വിദ്യാര്‍ത്ഥിനി. എയര്‍ബാഗുള്ള ജാക്കറ്റിന്റെ കണ്ടുപിടിത്തത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പ്രഗതി ശര്‍മ്മയെന്ന വിദ്യാര്‍ത്ഥിനിയാണ്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി കോളജില്‍ പഠിക്കുകയാണ് പ്രഗതി. 

Support Evartha to Save Independent journalism

ബൈക്കപകടത്തില്‍ പെട്ട് സുഹൃത്ത് മരിച്ചതിന്റെ ആഘാതമാണ് എയര്‍ ബാഗുള്ള ജാക്കറ്റിന്റെ കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായ പ്രഗതി തന്റെ പഠനത്തിന്റെ ഭാഗമായാണ് ഈ ജാക്കറ്റ് നിര്‍മിച്ചത്. ബൈക്ക് യാത്രക്കാര്‍ക്ക് ചെറിയ പോറല്‍ പോലുമേല്‍ക്കാതെ രക്ഷപ്പെടാന്‍ ഈ ജാക്കറ്റ് സഹായിക്കുമെന്ന് പ്രഗതി അവകാശപ്പെടുന്നു. ജാക്കറ്റില്‍ കൈമുട്ടിന്റെയും കഴുത്തിന്റെയും ഭാഗത്ത് സേഫ്റ്റി ഗാര്‍ഡുകളോടെയാണ് ജാക്കറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.

എന്‍ഐഎഫ്ടി കാംപസില്‍ നടന്ന വാര്‍ഷിക കോണ്‍വക്കേഷനോട് അനുബന്ധിച്ച്‌ സംഘടിപ്പിച്ച ടെക്‌നോവ ആന്റ് ടെക്‌നോടോക് പരിപാടിയിലാണ് പ്രൊജക്‌ട് അവതരിപ്പിച്ചത്. ഭാവിയില്‍ ബൈക്ക് യാത്രികര്‍ക്ക് ഇത് വളരെയേറെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രഗതി പറഞ്ഞു.