ഇന്ത്യയുടെ പിടികിട്ടാപ്പുള്ളി; വിജയ് മല്യ ലോകകപ്പിലെ ഇന്ത്യ -ഓസ്ട്രേലിയ മത്സരത്തില്‍ കാണിയായി സ്‌റ്റേഡിയത്തില്‍

single-img
9 June 2019

രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകളിൽ നിന്നായി 9,000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ നാടുവിട്ട മദ്യവ്യവസായി വിജയ് മല്യ ഇന്ത്യയുടെ ലോകകപ്പ് മത്സരം കാണാന്‍ ലണ്ടനില്‍. നിയമ നടപടികൾക്ക് ശേഷം ഇന്ത്യന്‍ അധികൃതര്‍ക്കു കൈമാറുമെന്ന ഭീഷണിയില്‍ ഏറെനാളായി ബ്രിട്ടനില്‍ കഴിയുകയാണു മല്യ.
വേൾഡ് കപ്പ് ക്രിക്കറ്റിൽ ഇന്ത്യയുടെ രണ്ടാം മത്സരം നടക്കുന്ന ഇന്ന് ലണ്ടനിലെ കെന്നിങ്ടണ്‍ ഓവല്‍ സ്‌റ്റേഡിയത്തില്‍ മല്യ എത്തിയതായി ദൃശ്യങ്ങള്‍ അടക്കമാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്.

Support Evartha to Save Independent journalism

മാധ്യമപ്രവർത്തകരിൽ നിന്നും കേസ് സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്നൊക്കെ ഒഴിഞ്ഞുമാറിയ മല്യ, ജൂലായില്‍ നടക്കുന്ന വാദംകേള്‍ക്കലിനുള്ള കാര്യങ്ങള്‍ ചെയ്തുവരികയാണെന്ന് വ്യക്തമാക്കി. ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മുന്‍ ഉടമസ്ഥന്‍ കൂടിയാണ് വിജയ് മല്യ.

ഇന്ത്യയിൽ നിലനിൽക്കുന്ന രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഇരയല്ല താനെന്നു തെളിയിക്കാന്‍ മല്യക്കു കഴിഞ്ഞിട്ടില്ലെന്നാണ് കഴിഞ്ഞവര്‍ഷം ബ്രിട്ടീഷ് ആഭ്യന്തരവകുപ്പും വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയും പറഞ്ഞത്. ഇന്ത്യയിലേക്ക് തന്നെ തിരിച്ചയക്കുന്ന കാര്യത്തില്‍ അപ്പീല്‍ നല്‍കാന്‍ അനുവദിക്കണമെന്ന മല്യയുടെ ആവശ്യം ഏപ്രില്‍ എട്ടിന് കോടതി തള്ളുകയും ചെയ്തിരുന്നു.